മലപ്പുറം: നോട്ടക്ക് വോട്ട് നല്‍കുമെന്ന് ചൂണ്ടിക്കാട്ടി പൊന്നാനിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാര്‍ഡ് സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. ‘അടിമകള്‍ ആകാന്‍ ഞങ്ങളില്ല.. ഞങ്ങള്‍ ചങ്ങലകളാല്‍ ബന്ധസ്ഥരല്ല… തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്’, എന്ന് ഫ്‌ളക്‌സില്‍ പറയുന്നു. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്. പോസ്റ്ററില്‍ ചെഗുവേരയുടെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. എം കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പൊന്നാനിയില്‍ […]









