കൊച്ചി: ഇന്ത്യ അഞ്ച് മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പ് നടത്തുമ്പോൾ ദക്ഷിണേന്ത്യ അതിന് നേതൃത്വം നൽകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). കൊച്ചിയിൽ നടന്ന സി.ഐ.ഐ. ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിലാണ് പ്രമുഖ വ്യവസായ പ്രമുഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലാ പുതിയ ചെയർമാൻ പി. രവിചന്ദ്രൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും […]








