ടെഹ്റാൻ: ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ‘ശവപ്പെട്ടിയിലേ മടങ്ങൂ’ എന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇംഗ്ലീഷ് ദിനപത്രമായ ‘ടെഹ്റാൻ ടൈംസ്’. കൂടാതെ ഒന്നാം പേജിൽ ‘നരകത്തിലേക്ക് സ്വാഗതം’ (Welcome To Hell) എന്ന തലക്കെട്ടോടെയുള്ള വാർത്തയും നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്ക് 10,000 സൈനികരെ കൂടി അയക്കാൻ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഇറാനിൽ കാലുകുത്തിയാൽ തീർക്കുമെന്ന മുന്നറിയിപ്പ് പത്രം പ്രസിദ്ധീകരിച്ചത്. അതേസമയം ഇറാൻ പത്രത്തിൽ വന്ന വാർത്തയോടെ ഒരു കരസേനാ നീക്കത്തിന് അമേരിക്ക കോപ്പുകൂട്ടുന്നുണ്ടെന്ന […]






