ടെൽ അവീവ്: ഇസ്രയേൽ–യു.എസ്. സഖ്യം ഇറാനെതിരെ തുടരുന്ന യുദ്ധത്തിൽ വഴിത്തിരിവ്. യെമനിലിലെ ഹൂതി വിമതരും രംഗത്തെത്തിയതോടെ യുദ്ധത്തിന്റെ സ്വഭാവം മാറിയിരിക്കുകയാൺേ. ശനിയാഴ്ച ഇസ്രയേലിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതോടെയാണ് ഹൂതികൾ തുറന്ന യുദ്ധപങ്കാളിത്തം പ്രഖ്യാപിച്ചത്. ഇസ്രയേൽ പ്രതിരോധസംവിധാനങ്ങൾ ഒരു മിസൈൽ നിർവീര്യമാക്കിയതായി അറിയിച്ചു. ഇറാനെതിരായ ആക്രമണങ്ങൾ അവസാനിക്കുന്നതുവരെ ഇസ്രയേലിനെതിരെ നടപടികൾ തുടരുമെന്ന നിലപാടിലാണ് ഹൂതികൾ. ഇതിനുമുമ്പ് ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും യുദ്ധത്തിൽ സജീവമായി ഇടപെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണങ്ങളിൽ ആയിരത്തിലധികം പേർ […]









