കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന് മൊഴിനൽകി. ഭാര്യയുടെ അമിത മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് ടൗണിന് അടുത്തുള്ള ആനമാറി റോഡരികിലാണ് കാലുകൾ കെട്ടിയിട്ട നിലയിൽ തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55-കാരിയെ നാട്ടുകാർ കണ്ടത്. കൊല്ലങ്കോട് അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെനേരം ശ്രമിച്ച് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി […]









