ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമാകുന്നതിനൊപ്പം ആഗോള എണ്ണവിപണിയും കടുത്ത സമ്മർദ്ദത്തിലാകുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയതോടെ സാധാരണ ജനജീവിതത്തെയും വ്യവസായ മേഖലയെയും ഇത് നേരിട്ട് ബാധിക്കാൻ തുടങ്ങി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിൽ, വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മുതൽ 19 കിലോ വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയതോടെ ഡൽഹിയിൽ അതിന്റെ വില 2,078.50 രൂപയായി ഉയർന്നു. സാധാരണയായി […]









