എറണാകുളം: ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തില്‍പ്പെടുന്ന ചീറ്റപ്പുലിയാണി അഖിൽ മാരാരെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിൽ ഇലക്‌ഷനു നിന്നപ്പോൾ അവിടുത്തെ തെരുവുകളിൽ തനിക്കു വേണ്ടി വോട്ട് യാചിച്ചു നടന്ന അഖിലിനെ കണ്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. അഖിൽ മാരാർക്കു വേണ്ടിയുള്ള ഇലക്‌ഷൻ പ്രചാരണ റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അഖിലിനു വേണ്ടി ഇത്രയും ആളുകൾ ഒന്നിച്ചു കൂടി വലിയ പിന്തുണ നൽകുന്നുവെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഏതാണ്ട് 48 മണ്ഡലകളില്‍ പ്രചരണമൊക്കെ കഴിഞ്ഞ് അവസാന നിമിഷമാണ് […]









