മൂവാറ്റുപുഴ: 2018-ലെ പ്രളയത്തിന് കാരണം സർക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ രംഗത്ത്. ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടാണ് കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. അന്ന് തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ വൈകിയതിനെ കുറിച്ചും പെരിങ്ങൽക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണൻകുട്ടി, ഒരു പാർട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴൽനാടൻ പറയുന്നു. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖയിൽനിന്ന്: തോട്ടപ്പിള്ളി […]









