ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30-ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം. ആലുവയിൽ നിന്നും ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു […]









