കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചെന്ന് പരാതി. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദന ശ്രമം. പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി. സംഭവത്തിൽ സ്ഥാപനത്തിലെ വാർഡനെയും കുക്കിനെയും പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 500 രൂപ കാണാനില്ലെന്ന് ആരോപിച്ച് വാർഡനും കുക്കും ചേർന്നാണ് കൊടും ക്രൂരത നടത്തിയത്. കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം […]









