തിരുവനന്തപുരം: പെട്ടെന്നു മുളച്ച കോൺഗ്രസ് പ്രേമവുമായെത്തിയ കെഎസ്ഇബി മുൻ ചെയർമാൻ ബിജു പ്രഭാകറിനെതിരെ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ പ്രമേയം. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. അതുപോലെ പദവിയിൽ ഇരുന്നപ്പോൾ ഉള്ള അഴിമതികൾ അന്വേഷിക്കുമോ എന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ. തൊഴിലാളി വിരുദ്ധനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വരാന്തയിൽ പോലും കോൺഗ്രസ് കയറ്റരുതെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം പത്തു വർഷം പവർകട്ടില്ലായിരുന്നുവെന്ന […]









