ബഹ്‌റൈനിന്റെ അൻപത്തിമൂന്നാമത് ദേശിയ ദിനം ടീം ലക്ഷ്യ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. ലക്ഷ്യ കുടുംബാംഗങ്ങൾ ഗുദൈബിയയിലുള്ള ആന്ദലുസ് ഗാർഡനിൽ ഒത്തുകൂടി അവിടെ നിന്ന് ഹൂറ,ഗുദൈബിയ എന്നീ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് നിയമപാലകർക്ക് റോസാ പൂക്കൾ നൽകി ആദരിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു.ഇരുപത്തിനാലുമണിക്കൂറും കർമ്മനിരതരായിട്ടുള്ള നിയമപാലകരെ ആദരിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നു ലക്ഷ്യകുടുംബാംഗങ്ങൾ അറിയിച്ചു.