തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം കുന്നത്തുകാലില്‍ ഓടയില്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശിനി ലീലയ്ക്കാണ് പരിക്കേറ്റത്.
തലകീഴായി ഓടയില്‍ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പകല്‍ 11 മണിയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെ ഓട നിര്‍മ്മാണത്തിനായി റോഡില്‍ ഇട്ടിരുന്ന കല്ലില്‍ കാല് തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
അപകടം നടന്ന അമരവിള കാരക്കോണം റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.