ബഹ്റൈനിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായ മെഗാ ഫെയർ വിജയകരമായി നടത്താൻ പ്രയത്നിച്ച ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെക്രട്ടറി രാജ പാണ്ഡ്യൻ, ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവരെയും ഫെയർ കമ്മിറ്റി അംഗങ്ങളെയും പ്രിൻസിപ്പൽ അടക്കമുള്ള സ്കൂൾ മേധാവികളെയും മുക്തകണ്ഠം പ്രശംസിക്കുന്നതായി പി പി എ മുഖ്യ രക്ഷാധികാരി മുഹമ്മദ്
ഹുസൈൻ മാലിം, ജനറൽ കൺവീനർ ഷാഫി പാറക്കട്ട എന്നിവർ സംയുക്ത പ്രസ്തവനിയിൽ അറിയിച്ചു.
വിവിധ കാരണങ്ങളാൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ചിലവിനും സ്കൂൾ ജീവനക്കാരുടെ ക്ഷേമത്തിനായും വരുമാനം കണ്ടെത്താൻ വേണ്ടി വർഷം തോറും നടത്തി വരാറുള്ള ഫെയർ കഴിഞ്ഞ വർഷം ചില ബാഹ്യ ശക്തികളുടെ തുടർച്ചയായുള്ള ഇടപെടുകൾ കാരണം നടത്താൻ കഴിഞ്ഞിരുന്നില്ല, ഫെയറിന്റെ എല്ലാ കണക്കുകളും ഓഡിറ്റിംഗിന് വിധേയമാക്കി ജനറൽ ബോഡിയിൽ അംഗീകാരത്തിന് വെക്കും എന്നിരിക്കെ ഫെയറിനെതിരെ നിരന്തരമായി ആരോപണം ഉന്നയിച്ച് ഫെയറിനെ ഇല്ലായ്മ ചെയ്യുക വഴി പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുവാനാണ് ചിലർ ശ്രമിച്ചത്, എതിർപ്പുകൾ വക വെക്കാതെ ഫെയർ നടത്തുവാൻ ധൈര്യപൂവം മുന്നിട്ടിറങ്ങിയ സ്കൂൾ കമ്മിറ്റി ഭാരവാഹികളെയും നിരവധി വെല്ലുവിളികൾക്കിടയിലും ഫെയറിന് ആവശ്യമായ അംഗീകാരങ്ങൾ നേടുന്നതിന് നിരന്തരം പ്രയത്നിച്ച സ്റ്റാർ വിഷൻ ചെയർമാൻ ശ്രീ സേതുരാജ് കാടാക്കൽ എന്നിവരെ പി പി എ അഭിനന്ദിക്കുന്നു. ജിസിസി യിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് ബഹ്റൈനിലെ പൊതു സമൂഹം ബാഹ്യ ശക്തികളുടെ എല്ലാ ആരോപണങ്ങളെയും തള്ളി കളഞ്ഞു എന്നതാണ് ഫെയറിന്റെ വൻ വിജയം ബോധ്യപ്പെടുത്തുന്നത്. ഇനിയെങ്കിലും ഈ മഹത്തായ സ്ഥാപനത്തിനെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും പിന്തിരിയണമെന്ന് പി പി എ ഭാരവാഹികൾ ഒറ്റ കെട്ടായി അഭ്യർഥിച്ചു.