മനാമ: എഴുത്തിന്റെ മാസ്മരികതയിലൂടെ മലയാളഭാഷയുടെ യശസ്സ് ലോകത്തിന്റെ നെറുകയിലേക്കുയർത്തിയ അത്ഭുത പ്രതിഭാസമാണ് എം.ടി.വാസുദേവൻ നായർ എന്ന് ഫ്രണ്ട്‌സ് സർഗവേദി പുറത്തിറക്കിയ അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ തന്റെ എഴുത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്ന് തുടങ്ങി താൻ ഇടപെട്ട മേഖലകളിലൊക്കെ വലിയ അത്ഭുതങ്ങൾ ആണ് അദ്ദേഹം സൃഷ്ടിച്ചത്. ആധുനിക മലയാള സാഹിത്യത്തിന്റെ മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. എം.ടിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഫ്രണ്ട്സ് സർഗവേദി അറിയിച്ചു.