അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ബഹ്‌റൈൻ പ്രവാസിയായ മലയാളി ആംബുലൻസ് നഴ്‌സ് മനു മോഹനന് 30 മില്യൺ ദിർഹം സമ്മാനം ലഭിച്ചു. ഡിസംബർ 26ന് എടുത്ത ടിക്കറ്റിൽ 535948 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്
ബിഗ് ടിക്കറ്റിൽ നിന്നും കോൾ വന്നപ്പോൾ താൻ ഡ്യൂട്ടിയിലയിരുന്നെന്നും പെട്ടെന്ന് ഞെട്ടിപ്പോയെന്നും മനു പറഞ്ഞു. തുടർന്ന് ടിക്കറ്റ് ഷെയർ എടുത്തിരുന്ന മറ്റ് 16 പേരുമായി വീഡിയോ കോൾ ചെയ്ത് ഈ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. അഞ്ച് വർഷത്തിലേറെയായി 15-16 സുഹൃത്തുക്കളുമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും 2ബൈ 2 ഗെറ്റ് 1 ഫ്രീ ഓഫറിൽ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നും മനു മോഹൻ പറഞ്ഞു.മനുമോഹൻ്റെ ഭാര്യയും ബഹ്റൈനിൽ നേഴ്സായി ജോലി ചെയ്യുകയാണ്. അടുത്തിടെയാണ് ഇവർക്കൊരു കുഞ്ഞു ജനിച്ചത്.
ഈ വര്‍ഷം ബിഗ് ടിക്കറ്റ് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് മനു മോഹന് ലഭിച്ചത്.
കഴിഞ്ഞ മാസം 25 മില്യണ്‍ ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി അരവിന്ദ് അപ്പുക്കുട്ടനാണ് റിച്ചാര്‍ഡിനെ സഹായിച്ചത്. ആതിഥേയന്‍ കൈമാറിയ കാര്‍ഡുകളില്‍ നിന്ന് അദ്ദേഹം വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ഡ്രീം കാര്‍ ഡ്രോയുടെ ഭാഗമായി, 031944 എന്ന ടിക്കറ്റ് കൈവശമുള്ള പാകിസ്ഥാന്‍ പ്രവാസി ഷക്കീറുല്ല ഖാന്‍ സീരീസ് 13 മസെരാട്ടി ഗിബ്ലിയുടെ ജേതാവായി.