മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷം ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ് മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം ചെയ്യും. പാർലമെന്റ് അംഗം ക്യാപ്റ്റൻ മുഹമ്മദ് ഹുസൈൻ ജനാഹി, മദ്‌റസ രക്ഷാധികാരി സുബൈർ എം.എം, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഖാലിദ് സി, പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അഹ് മദ്, അബ്ദുൽ ആദിൽ, എം.ടി.എ പ്രസിഡൻ്റുമാരായ സബീന ഖാദർ, നസ്നിൻ അൽതാഫ് തുടങ്ങിയവർ പങ്കെടുക്കും. സിഞ്ചി ലെ അൽ അഹ് ലി ക്ലബിൽ നാളെ വൈകിട്ട് 3.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കഴിഞ്ഞ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സിൽവർ ജൂബിലി ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് മുഹ് യുദ്ദീൻ അറിയിച്ചു.