Wednesday, July 9, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

by News Desk
January 13, 2025
in ENTERTAINMENT
അഭിഷേക്-നാമ-ചിത്രം-”-നാഗബന്ധം”;-വിരാട്-കർണ്ണയുടെ-‘രുദ്ര’-ഫസ്റ്റ്-ലുക്ക്-പുറത്ത്

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്കു സൂപ്പർതാരം റാണ ദഗ്ഗുബതിയാണ് ഈ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. എല്ലാത്തിന്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെ ചിത്രത്തിന്റെ പ്രീ ലുക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സംക്രാന്തി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ രുദ്ര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ചുരുണ്ട മുടിയും താടിയും കൊത്തിയെടുത്ത പോലെ ബലിഷ്ഠവുമായ ശരീരവുമായാണ് വിരാട് കർണ്ണയെ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ആകർഷകവും അതേ സമയം പരുക്കാനുമായ രൂപത്തിൽ എത്തുന്ന വിരാട് കർണ്ണയുടെ സിക്സ് പാക്ക് മസിലുകളും പോസ്റ്ററിൽ വ്യക്തമാണ്. കടലിൽ, ഭയപ്പെടുത്തുന്ന മുതലയോട് നിർഭയമായി പോരാടുന്ന ധീരമായ അവതാരത്തിൽ ആണ് വിരാട് കർണ്ണയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ആക്ഷൻ നിറഞ്ഞ രക്തതരൂക്ഷിതമായ പോസ്റ്ററിൽ രുദ്രയുടെ ധീരമായ സ്വഭാവവും അശ്രാന്തമായ ശക്തിയും വ്യക്തമാണ്.

ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

പത്മനാഭസ്വാമി, പുരി ജഗന്നാഥ് തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ചിത്രത്തിന്റെ കഥ നീങ്ങുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം 2025ൽ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ,  തണ്ടർ സ്റ്റുഡിയോസ്,സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ – ശബരി

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
ആസിഫ്-അലി-താമർ-ചിത്രം-“സർക്കീട്ട്”-;-നിർമ്മാണം-അജിത്-വിനായക-ഫിലിംസ്

ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” ; നിർമ്മാണം അജിത് വിനായക ഫിലിംസ്

വിജയകരമായ-വിടുതലൈ-പാർട്ട്-2ന്റെ-25മത്-ദിനത്തിൽ-ആർ-എസ്-ഇൻഫോടെയ്ൻമെൻറ്-പുതിയ-ചിത്രങ്ങൾ-പ്രഖ്യാപിച്ചു

വിജയകരമായ വിടുതലൈ പാർട്ട് 2ന്റെ 25മത് ദിനത്തിൽ ആർ എസ് ഇൻഫോടെയ്ൻമെൻറ് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചു

ചിയാൻ-വിക്രമിന്റെ-വീര-ധീര-ശൂരനിലെ-ജി-വി-പ്രകാശ്-ഒരുക്കിയ-ആദ്യ-ഗാനം-“കല്ലൂരം”-പ്രേക്ഷകരിലേക്ക്

ചിയാൻ വിക്രമിന്റെ വീര ധീര ശൂരനിലെ ജി വി പ്രകാശ് ഒരുക്കിയ ആദ്യ ഗാനം “കല്ലൂരം” പ്രേക്ഷകരിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തലസ്ഥാനത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു
  • ചരിത്രത്തിലെ ചൂടേറിയ മാസം; പശ്ചിമ യൂറോപ്പ് കടന്നുപോയത് അതിശൈത്യത്തിലൂടെ
  • കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി
  • കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം: താലിബാൻ നേതാവിനും ചീഫ് ജസ്റ്റിസിനും‌ അറസ്റ്റ് വാറന്റ്, അസംബന്ധമെന്ന് താലിബാൻ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.