Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പെരുമ്പാവൂർ ലഹരിയുടെ ഇടത്താവളമാകുന്നു ! കമറുദീൻ ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട് ഒളിപ്പിച്ചിരുന്നത് മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ 

by News Desk
January 22, 2025
in KERALA
പെരുമ്പാവൂർ-ലഹരിയുടെ-ഇടത്താവളമാകുന്നു-!-കമറുദീൻ-ഗോഡൗണിൽ-ചാക്കിൽ-അട്ടിയിട്ട്-ഒളിപ്പിച്ചിരുന്നത്-മൂന്ന്-കോടിയുടെ-പുകയില-ഉത്പന്നങ്ങൾ 

പെരുമ്പാവൂർ ലഹരിയുടെ ഇടത്താവളമാകുന്നു ! കമറുദീൻ ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട് ഒളിപ്പിച്ചിരുന്നത് മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ 

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ ലഹരി വേട്ട നടത്തി റൂറൽ പോലീസ്. അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ വീട്ടിൽ കമറുദീൻ (54) നെ അറസ്റ്റ് ചെയ്തു.

റൂറൽ ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് കോടി രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മുടിക്കൽ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

കുറച്ചുനാളുകളായി ഗോഡൗൺ അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു .വിദേശരാജ്യ ങ്ങളിൽ വിൽക്കുന്ന സിഗരറ്റുകൾ, കാശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വിൽക്കുന്ന സിഗരറ്റുകൾ, ഹാൻസ് , പാൻപരാഗ്, മറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടക്കമുള്ള വസ്തുക്കളാണ് ചാക്കിലുണ്ടായിരുന്നത്.

ബംഗലൂരുവിൽ നിന്നും ലോറിയിൽ പുകയില ഉൽപ്പന്നങ്ങൾ ഗോഡൗണിൽ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, ഇതര സംസ്ഥാനങ്ങളിലേക്കും ഏജൻ്റുമാർ വഴി വില്പന നടത്തി വരികയായിരുന്നു. കമറുദീനാണ് ഗോഡൗൺ നടത്തിയിരുന്നത്. ഇയാൾ ആലുവ ചാലക്കൽ ഭാഗത്ത് വാടകയ്‌ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു.

സഹായികളായി ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. ഈ വീട്ടിൽ നിന്ന് പണം എണ്ണുന്ന മെഷീനും ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയോളം പോലീസ് കണ്ടെടുത്തു. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ വേട്ടയാണിത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ജില്ലയിൽ പരിശോധന തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിൽ കഴിഞ്ഞയാഴ്ച രണ്ട് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഡാൻസാഫ് ടീം, ഏ എസ് പി ശക്തി സിംഗ് ആര്യ, നർക്കോട്ടിക് സെൽ ഡി വൈ എസ് പി പി. പി ഷംസ്, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ.മാരായ റിൻസ് എം തോമസ്, പി.എം റാസിഖ്, എൽദോസ് കുര്യാക്കോസ് എ.എസ്.ഐ മാരായ പി.എ അബ്ദുൽ മനാഫ്, രതി , സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക്, സിബിൻ സണ്ണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

ShareSendTweet

Related Posts

ലഹരിമരുന്നിലെ-സാധ്യതകൾ-കണ്ടെത്തിയത്-കോവിഡ്-കാലത്ത്-വീട്ടിലിരുന്നപ്പോൾ,-പിന്നാലെ-ജോലി-വിട്ട്-സജീവമായി-ലഹരികടത്തിലേക്ക്!!-എഡിസൺ-10-വർഷത്തോളമായി-ഡാർക്ക്നെറ്റിൽ-സജീവം,-കാക്കനാട്-ജയിലിൽ-കഴിയുന്ന-പാഞ്ചാലിമേട്-സ്വദേശികളായ-ദമ്പതികളും-അന്വേഷണ-പരിധിയിൽ
KERALA

ലഹരിമരുന്നിലെ സാധ്യതകൾ കണ്ടെത്തിയത് കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ, പിന്നാലെ ജോലി വിട്ട് സജീവമായി ലഹരികടത്തിലേക്ക്!! എഡിസൺ 10 വർഷത്തോളമായി ഡാർക്ക്നെറ്റിൽ സജീവം, കാക്കനാട് ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് സ്വദേശികളായ ദമ്പതികളും അന്വേഷണ പരിധിയിൽ

July 6, 2025
വീണാ-ജോർജിനെതിരെയുള്ള-വിമർശനങ്ങൾക്കിടെ-പത്തനംതിട്ടയിൽ-സിപിഎം-യോഗം-ഇന്ന്;-കൂടുതൽ-വിമർശനങ്ങൾക്ക്-സാധ്യത
KERALA

വീണാ ജോർജിനെതിരെയുള്ള വിമർശനങ്ങൾക്കിടെ പത്തനംതിട്ടയിൽ സിപിഎം യോഗം ഇന്ന്; കൂടുതൽ വിമർശനങ്ങൾക്ക് സാധ്യത

July 6, 2025
നിപ-ബാധിച്ച-യുവതിയുടെ-ആരോ​ഗ്യനില-​ഗുരുതരം;-കോഴിക്കോട്-മെഡിക്കൽ-കോളേജിലേക്ക്-മാറ്റി,-ഉറവിടം-കണ്ടെത്താനായില്ല
KERALA

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഉറവിടം കണ്ടെത്താനായില്ല

July 6, 2025
കൊഴുപ്പുമാറ്റല്‍-ശസ്ത്രക്രിയയിലെ-പിഴവ്:-കൈ,-കാല്‍-വിരലുകള്‍-മുറിച്ചു-മാറ്റിയ-യുവതി-മൊഴി-നൽകി,-കേസെടുക്കണമെന്ന്-ആവശ്യം
KERALA

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ്: കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റിയ യുവതി മൊഴി നൽകി, കേസെടുക്കണമെന്ന് ആവശ്യം

July 6, 2025
വ്യാജ-മോഷണ-കേസ്:-മോഷണകുറ്റം-ആരോപിച്ച്-കസ്റ്റഡിയിലെടുത്ത-ബിന്ദുവിൻ്റെ-പരാതിയിൽ-കേസ്,-വീട്ടുടമയും-പൊലീസുകാരും-പ്രതികൾ
KERALA

വ്യാജ മോഷണ കേസ്: മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ പരാതിയിൽ കേസ്, വീട്ടുടമയും പൊലീസുകാരും പ്രതികൾ

July 6, 2025
ഇറങ്ങുന്നതിനിടെ-ട്രെയിൻ-മുന്നോട്ടെടുത്തു,-പ്ലാറ്റ്ഫോമിൽ-തലയടിച്ച്-വീണ്-ഗുരുതര-പരിക്കേറ്റു;-ചികിത്സയിലായിരുന്ന-ആൾ-മരിച്ചു
KERALA

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലായിരുന്ന ആൾ മരിച്ചു

July 6, 2025
Next Post
ബിനാമി-സ്വത്തുക്കളുണ്ടെന്നും,-ഭര്‍ത്താവിന്റെ-പേരില്‍-സ്ഥലങ്ങള്‍-വാങ്ങിക്കൂട്ടിയെന്നും-ആരോപണം;-കെ-എസ്-യു-നേതാവിനെതിരെ-നിയമനടപടിയെന്ന്-പി-പി-ദിവ്യ

ബിനാമി സ്വത്തുക്കളുണ്ടെന്നും, ഭര്‍ത്താവിന്റെ പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ആരോപണം; കെ എസ് യു നേതാവിനെതിരെ നിയമനടപടിയെന്ന് പി പി ദിവ്യ

രണ്ട്-ഭാര്യമാര്‍-ഉണ്ടെങ്കിലും-അവരെ-നിയമപരമായി-വിവാഹം-കഴിച്ചിട്ടില്ല:-നടന്‍-തിലകന്-വിലക്ക്-നേരിടാനുണ്ടായ-കാരണം!

രണ്ട് ഭാര്യമാര്‍ ഉണ്ടെങ്കിലും അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല: നടന്‍ തിലകന് വിലക്ക് നേരിടാനുണ്ടായ കാരണം!

പി-വി-അന്‍വറിനെതിരെ-വിജിലന്‍സ്-അന്വേഷണം-തുടങ്ങി

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മിത്രം ശത്രുവായി!! ട്രംപിനോട് നേർക്കുനേർ നിന്നു വെല്ലുവിളിച്ച് ഒരുകാലത്തെ സന്തത സഹചാരി മസ്ക്, ഇതു നിങ്ങളുടെ സ്വാതന്ത്യം തിരിച്ചുനൽക്കാൻ- അമേരിക്ക പാർട്ടി’ യാഥാർഥ്യമായി
  • ഡോറയുടെ സ്വത്ത് തട്ടിയത് കോൺ​ഗ്രസ് നേതാവ് മണികണ്ഠൻ; മെറിന്‍റെ പേരിൽ ഭൂമി രജിസ്റ്റര്‍ ചെയ്തത് വളർത്തുമകളെന്ന വ്യാജേന
  • ലഹരിമരുന്നിലെ സാധ്യതകൾ കണ്ടെത്തിയത് കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ, പിന്നാലെ ജോലി വിട്ട് സജീവമായി ലഹരികടത്തിലേക്ക്!! എഡിസൺ 10 വർഷത്തോളമായി ഡാർക്ക്നെറ്റിൽ സജീവം, കാക്കനാട് ജയിലിൽ കഴിയുന്ന പാഞ്ചാലിമേട് സ്വദേശികളായ ദമ്പതികളും അന്വേഷണ പരിധിയിൽ
  • ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ്
  • ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി സിറാജും ആകാശ് ദീപും !

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.