Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

‘ആണ്‍പിറന്നോള്‍’ മികച്ച ടെലിവിഷന്‍ സീരിയല്‍ , അനൂപ് കൃഷ്ണന്‍ മികച്ച നടന്‍, റിയ, മറിയം മികച്ച നടിമാര്‍

by News Desk
January 22, 2025
in ENTERTAINMENT
‘ആണ്‍പിറന്നോള്‍’-മികച്ച-ടെലിവിഷന്‍-സീരിയല്‍-,-അനൂപ്-കൃഷ്ണന്‍-മികച്ച-നടന്‍,-റിയ,-മറിയം-മികച്ച-നടിമാര്‍

‘ആണ്‍പിറന്നോള്‍’ മികച്ച ടെലിവിഷന്‍ സീരിയല്‍ , അനൂപ് കൃഷ്ണന്‍ മികച്ച നടന്‍, റിയ, മറിയം മികച്ച നടിമാര്‍

തിരുവനന്തപുരം: 2023 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ആണ്‍പിറന്നോള്‍ ആണ് മികച്ച ടെലി സീരിയല്‍. ശിവമോഹന്‍ തമ്പി സംവിധാനവും അരുണ്‍രാജ് ആര്‍ നിര്‍മാണവും നിര്‍വഹിച്ച ആണ്‍പിറന്നോളിന് തിരക്കഥ എഴുതിയത് ഗണേഷ് ഓലിയക്കരയാണ്. സു.സു.സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്തെ ടെലി സീരിയല്‍.
കേരള വിഷനില്‍ സംപ്രേഷണം ചെയ്ത കണ്‍മഷിയാണ് 20 മിനിറ്റില്‍ താഴെയുള്ള മികച്ച ടെലിഫിലിം. അനൂപ് കൃഷ്ണന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച കണ്‍മഷിയുടെ നിര്‍മാണം അഞ്ജലി കല്ലേങ്ങാട്ടാണ്. ഷാനൂബ് കരുവത്ത് നിര്‍മാണവും തിരക്കഥയും നിര്‍വഹിച്ച് മറിയം ഷാനൂബ് സംവിധാനം ചെയ്ത ലില്ലി 20 മിനിറ്റില്‍ കൂടിയ മികച്ച ടെലിഫിലിമായി. ആണ്‍പിറന്നോളിന്റെ കഥാകൃത്തായ ഗംഗ ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്തായി. എന്റര്‍ട്ടെയിന്‍മെന്റ് വിഭാഗത്തിലെ മികച്ച ടി വി ഷോ ആയി മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത കിടിലം തെരഞ്ഞെടുത്തു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി (സീസണ്‍ 2) മികച്ച കോമഡി പ്രോഗ്രാമായി. ഫ്‌ളവേഴ്സ് ടി വി സംപ്രേഷണം ചെയ്ത അമ്മേ ഭഗവതിയിലെ ശബ്ദലേഖനത്തിന് നന്ദകുമാര്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് നേടി. പാര്‍വതി എസ് പ്രകാശാണ് വനിതാ വിഭാഗത്തിലെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. ആണ്‍പിറന്നോളിലെ അപൂര്‍വ എന്ന പെണ്‍കുട്ടിയുടെ സ്വരഭേദത്തിനാണ് പുരസ്‌കാരം. ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെ തെരഞ്ഞെടുത്തു. കണ്‍മഷിയിലെ അഭിനയത്തിനും സംവിധാന മികവിനുമാണ് പുരസ്‌കാരം. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായി. ടെലിഫിലിം വിഭാഗത്തില്‍ ആണ്‍പിറന്നോളിലെ അഭിനയത്തിന് റിയ കുര്യാക്കോസും ലില്ലിയിലെ അഭിനയത്തിന് മറിയം ഷാനൂബും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. സു.സു.സുരഭിയും സുഹാസിനിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് അനുക്കുട്ടിക്ക് ലഭിച്ചു. ശാലോം ടിവി അവതരിപ്പിച്ച മധുരം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആദിത് ദേവ് മികച്ച ബാലതാരമായി. കണ്മഷിയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ശിഹാബ് ഓങ്ങല്ലൂര്‍ മികച്ച ഛായാഗ്രാഹകനായി. ലാസ്റ്റ് സപ്പര്‍ എന്ന ടെലി ഫിലിമിന്റെ എഡിറ്റിങ് മികവിന് വിഷു എസ് പരമേശ്വര്‍ മികച്ച ദൃശ്യസംയോജകനുള്ള അവാര്‍ഡ് നേടി. വിഷ്ണു ശിവശങ്കറാണ് മികച്ച സംഗീത സംവിധായകന്‍. മീഡിയ വണ്‍ ടിവി നിര്‍മിച്ച് സി എം ഷെരീഫ് സംവിധാനം ചെയ്ത കുടകിലെ കുഴിമാടങ്ങളാണ് മികച്ച ജനറല്‍ വിഭാഗം ഡോക്യുമെന്ററി. സാജ് വിശ്വനാഥന്‍ നിര്‍മിച്ച് ജയരാജ് പുതുമഠം സംവിധാനം ചെയ്ത പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി ബയോഗ്രഫി വിഭാഗത്തിലുള്ള മികച്ച ഡോക്യുമെന്ററിയായി.
കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്ത വി ദ പീപ്പിള്‍ പരിപാടിയുടെ അവതാരക അഡ്വ. അമൃത സതീശന്‍ മികച്ച ആങ്കര്‍ക്കുള്ള അവാര്‍ഡ് നേടി. ഷൈനി ജേക്കബ് ബെഞ്ചമിന്‍ മികച്ച ഡോക്യുമെന്ററി സംവിധായികയ്‌ക്കുള്ള അവാര്‍ഡിന് അര്‍ഹയായി. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത നിസ്സഹായനായ കുട്ടി അയ്യപ്പന്‍ എന്ന പരിപാടിയുടെ ക്യാമറാമാന്‍ അജീഷ് എ മികച്ച ന്യൂസ് ക്യാമറാമാനുള്ള അവാര്‍ഡ് നേടി. ട്വന്റി ഫോര്‍ ന്യൂസിലെ പ്രഭാതവാര്‍ത്തകള്‍ പരിപാടിയുടെ അവതാരകന്‍ പ്രജിന്‍ സി കണ്ണനാണ് മികച്ച വാര്‍ത്താ അവതാരകന്‍. വാര്‍ത്തേതര പരിപാടിയുടെ അവതാരകനുള്ള അവാര്‍ഡിന് ട്വന്റി ഫോര്‍ ന്യൂസിലെ അരസിയല്‍ ഗലാട്ട പരിപാടി അവതരിപ്പിച്ച അരവിന്ദ് വി അര്‍ഹനായി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഊരില്‍ ഒരു ഓണക്കാലത്ത് എന്ന പരിപാടിയുടെ കമന്ററി നിര്‍വഹിച്ച നൗഷാദ് എ മികച്ച കമന്റേറ്റര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി. കറന്റ് അഫയേഴ്സ് വിഭാഗത്തിലെ മികച്ച ആങ്കര്‍ക്കുള്ള അവാര്‍ഡ് എം എസ് ബനേഷ് നേടി. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള അവാര്‍ഡ് കെ മുഹമ്മദ് ഷംസീറിനാണ്. മീഡിയാവണ്‍ ടിവി സംപ്രേഷണം ചെയ്ത പ്രസവാവധി തട്ടിപ്പ് എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. കറന്റ് അഫയേഴ്സ് വിഭാഗത്തിലുള്ള മികച്ച ടിവി ഷോയ്‌ക്കുള്ള അവാര്‍ഡ് മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പെണ്‍താരം കരസ്ഥമാക്കി.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആദർശ സംഗമം സംഘടിപ്പിച്ചു.

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആദർശ സംഗമം സംഘടിപ്പിച്ചു.

കത്തി-കാട്ടി-ഭീഷണിപ്പെടുത്തി-വീഡിയോ-ചിത്രീകരിച്ചു,-അറസ്റ്റ്-ചെയ്തത്-യഥാര്‍ത്ഥ-പ്രതികളെയല്ല-കലാ-രാജു

കത്തി കാട്ടി ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു, അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ല- കലാ രാജു

ജനങ്ങളുടെ-അന്നം-മുട്ടിക്കരുത്,-സമരം-റേഷന്‍-വ്യാപാര-മേഖലയെ-ദുര്‍ബലപ്പെടുത്തും:-മന്ത്രി-ജി-ആര്‍-അനില്‍

ജനങ്ങളുടെ അന്നം മുട്ടിക്കരുത്, സമരം റേഷന്‍ വ്യാപാര മേഖലയെ ദുര്‍ബലപ്പെടുത്തും: മന്ത്രി ജി ആര്‍ അനില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍
  • ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി
  • ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.