മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു, എം എം എസ് ഓഫീസിൽ വെച്ച് നടന്ന ആഘോഷ പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ദേശഭക്തിഗാനാലാപനവും റിപ്പബ്ലിക്ക് ദിന പ്രതിജ്ഞയും മധുര വിതരണവും ഉൾപ്പടെ ആയിരുന്നു ആഘോഷം,ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ആമുഖ പ്രസംഗം നടത്തി, ആക്റ്റിംഗ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.