മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ് പുതുവൽസര ആഘോഷവും അദാരി ഗാർഡനിൽ ഉള്ള ന്യൂ സീസൺ ഹാളിൽ വച്ച് നടത്തി. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ്ചെയർമാൻ അഡ്വ: ആർ. സനൽ കുമാർ മുഖ്യ അതിഥി ആയിരുന്നു.
ഫാറ്റ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കേരള ഗവർമെന്റിനു വേണ്ടി അഭിനന്ദിച്ചു സംസാരിച്ച അദ്ദേഹം പ്രവാസി സമൂഹത്തിനുള്ളിൽ ഇതു പോലുള്ള സംഘടനകളുടെ ഐക്യത്തോടുള്ള പ്രവർത്തനം മാതൃകയാണെന്നു അഭിപ്രായപ്പെട്ടു.
ഫാറ്റ്: പ്രസിഡന്റ് ശ്രീ. റോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി ഭാരതീയ സമ്മാൻ നൽകി ഭാരതം ആദരിച്ച വ്യവസായപ്രമുഖനും തിരുവല്ലാ സ്വദേശിയുമായ ശ്രീ കെ.ജി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. ഫാ.സേവറിയോസ് തോമസ് ക്രിസ്മസ് – പുതുവത്സര സന്ദേശം നൽകുകയുണ്ടായി. ശ്രീ ജയിംസ് കൊട്ടാരം ( കുവൈറ്റ് തിരുവല്ലാ അസോസിയേഷൻ പ്രസിഡന്റ്), ശ്രീ ദേവരാജൻ ( അഡ്വൈസറി ബോർഡംഗം) ശ്രീ: വർഗീസ് ഡാനിയേൽ(രക്ഷാധികാരി), ശ്രീ: ബോബൻ ഇടുക്കള എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഫാറ്റ് ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗത പ്രസംഗവും പ്രോഗാം കമ്മറ്റി കൺവീനർ മനോജ് ശങ്കരൻ കൃതജ്ഞതയും പറഞ്ഞു.
നിറഞ്ഞ സദസ്സിൽ പ്രശസ്ത ഗായകരായ ഫാ: സേവറിയോസ് തോമസ്, ശ്രീ. സുമേഷ് അയിരൂർ (പിന്നണി ഗായകൻ) എന്നിവർ നേതൃത്വം നൽകിയ സംഗീത നിശയും കുട്ടികൾ അവതരിപ്പിച്ച നൃത്ത – നൃത്യങ്ങളും ഉണ്ടായിരുന്ന പ്രസ്തുത പരിപാടിയിൽ ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ ബ്ലസൻ മാത്യു, വിനു ഐസക്, ജോയിന്റ്. കൺവീനർമ്മാരായ മാത്യു പാലിയേക്കര, വിനോദ് കുമാർ, ട്രഷറർ ജോബിൻ ചെറിയാൻ, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായ ജോസഫ് വടക്കേയിൽ ഫിലിപ്പോസ്, നൈനാൻ ജേക്കബ്, റ്റോബി മാത്യു, ഷിജിൻ ഷാജി, നിതിൻ സോമനാഥ്, രാജീവ് കുമാർ, അഡ്നാൻ, ഷിബു കൃഷ്ണ, രാധാകൃഷ്ണൻ, അഡ്വൈസറി ബോർഡംഗങ്ങളായ സജി ചെറിയാൻ, എബ്രഹാം ജോൺ, വി.ഒ.എബ്രഹാം എന്നിവർ നേതൃത്വം നൽകി.