മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷനും മർകസ് പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് ഐ.സി.എഫ്. ബഹ്റൈൻ സ്വീകരണം നൽകുന്നു. സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നാളെ (ഫെബ്രവരി 1)ന് ശനിയാഴ്ച രാത്രി എട്ടിന് നടക്കുന്ന സ്വീകരണ പരിപാടിയിൽ ഐ സി.എഫ് നാഷനൽ പ്രസിഡണ്ട് കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ:എം.സി.അബ്ദുൾ കരീം,, അബൂബക്കർ ലത്വീഫി, ഷാനവാസ് മദനി, റഫീക്ക് ലത്വീഫി വരവൂർ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും,
ഫെബ്രുവരി അവസാനവാരം നടക്കുന്ന ഐ.സി എഫ് പ്രകാശതീരത്തിന്റെ പ്രചരണോത്ഘാടനവും ചടങ്ങിൽ ൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു