മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ )വനിതാ വിംഗിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് വിംഗ് രൂപീകരിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത യോഗത്തിൽ സംയുക്ത് എസ്. കുമാർ പ്രസിഡണ്ട് (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ), മിത്ര റോഷിൽ ജനറൽ സെക്രട്ടറി (അൽ നൂർ ഇന്റർനാഷണൽ സ്കൂൾ),
അവനിക് പി.എം (ദി ഇന്ത്യൻ സ്കൂൾ) അർവിൻ രന്ദിഷ് ജോയിൻ്റ് സെക്രട്ടറി (അമേരിക്കൻ സ്കൂൾ)
നന്ദിത ആർ. കമനീഷ് പ്രോഗ്രാം കോർഡിനേറ്റർ (ദി ഏഷ്യൻ സ്കൂൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ലേഡീസ് വിംഗ് കൺവീനർ സജ്ന ഷനൂബിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ബി. എം. സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ,വൈസ് പ്രസിഡണ്ട് ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി സലീം, ജമാൽ കുറ്റിക്കാട്ടിൽ, യുകെ ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കലാ കായിക സാംസ്കാരിക സാമൂഹിക മേഖലകളിൽ കുട്ടികളിലെ കഴിവ് വളർത്തിക്കൊണ്ടുവരിക . എന്ന ഉദ്ധേശത്തോടെ രൂപീകരിച്ച ചിൽഡ്രൻസ് വിംഗിന് മുഹമ്മദ് സലീം ( ടോസ്റ്റ് മാസ്റ്റർ), നതാലിയ നായർ (ബഹ്‌റൈൻ ഗേവൽ മാസ്റ്റേഴ്സ് ആന്വൽ കോൺഫറൻസ് ഇൻ്റർ നാഷണൽ സ്പീച്ച് ചാമ്പ്യൻ), സുഫ്ര ( ടേബിൾ ടോപിക് ചാമ്പ്യൻ) ശ്യാം ഗുപ്ത (ഹ്യൂമറസ്സ് ചാമ്പ്യൻ) എന്നിവർ മോട്ടിവേഷൻ ക്ലാസ്സ് നല്കി കൊണ്ട് സംസാരിച്ചു.
കെ.പി.എഫ് എക്സിക്യുട്ടീവ് മെമ്പേഴ്സ് , ലേഡീസ് വിംഗ് പ്രതിനിധികൾ ,കെ.പി.എഫ് മെമ്പേഴ്സ് തുടങ്ങിയവർ സന്നിഹതരായ യോഗത്തിന് ചിൽഡ്രൻസ് വിംഗ് കൺവീനർ രമാ സന്തോഷ് നന്ദി അറിയിച്ചു.സംഗീത റോഷിൽ കാര്യ പരിപാടികൾ നിയന്ത്രിച്ചു.