മനാമ : കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി അവതരിപ്പിച്ച കേന്ദ്ര ബഡ്ജെറ്റ് പ്രവാസികളുടെ നേരെ മുഖം തിരിക്കുന്ന ബഡ്ജാറ്റാണ്. രാജ്യത്തെ വരുമാനത്തിലും, വളർച്ചയിലും പ്രധാന ഒരു പങ്കു വഹിക്കുന്നവരാണ് പ്രവാസി സമൂഹം അവരുടെ ഉന്നമനത്തിനും, മടങ്ങി വരുന്ന പ്രവാസികളെ സഹായിക്കുന്നതിനും ക്രീയാത്മകമായിട്ടുള്ള ഒരു പരിഗണനയും ഈ ബഡ്ജറ്റിൽ നൽകിയിട്ടില്ല എന്ന് ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ഘടകം ചെയർമാൻ നിസാർ കുന്നംകുളത്തിങ്കലും, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റവും അഭിപ്രായപ്പെട്ടു. ചില സംസ്ഥാനങ്ങൾക്ക് മാത്രം വാരിക്കൊരി നൽകുന്ന പതിവ് ശൈലിയാണ് ഈ ബാഡ്ജറ്റിലും കാണുവാൻ സാധിച്ചത് എന്നും അവർ അഭിപ്രായപ്പെട്ടു