കൊച്ചി: വിസ പ്രോസസിനായി വിഎഫ്എസിനെ സമീപിക്കുന്നവരെ പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന വിഎഫ്എസ് നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ. എല്ലാ രേഖകളും ഉണ്ട് എങ്കിലും നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അപേക്ഷകൾ നിരസിക്കുന്നതായും കൃത്യമായി പ്രോസസ്സ് ചെയ്യണമെങ്കിൽ പ്രീമിയം ലോഞ്ച് കൗണ്ടർ ഉപയോഗിക്കാൻ നിർബന്ധിക്കുന്നതായും പ്രവാസി ലീഗൽ സെൽ പ്രെസിഡണ്ട് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു. കേരളത്തിൽ ഉള്ള വിവിധ കേന്ദ്രങ്ങളിൽ മാത്രമാണ് ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്നും ഉപഭോക്തൃ നിയമമനുസരിച്ചും അൺഫെയർ ട്രേഡ് പ്രാക്ടീസായും ഇതു കണക്കാക്കുന്നതിനാൽ ഏത്രയും പെട്ടന്ന് ഈ പ്രശ്നം പരിഹരിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ആളുകളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും മറ്റും ഏത്രയും പെട്ടെന്നു പ്രശ്‌നപരിഹാരം കാണുവാനായി വിഎഫ്എസ് നേതൃത്വം ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ വക്താവ് സുധീർ തിരുനിലത്ത് വാർത്താകുറിപ്പിൽ അറിയിച്ചു.