മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിൻ്റെ (ഐസിആർഎഫ്) വിമൻസ് ഫോറം താഴ്ന്ന വരുമാനമുള്ള സ്ത്രീകൾക്കായി ഫൺ ഡേ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ആൻഡലസ് ഗാർഡനിൽ നടന്ന പരിപാടിയിൽ 40 ഓളം പേർ പങ്കെടുത്ത ചടങ്ങ് കേക്ക് മുറിക്കലോടെയാണ് ആരംഭിച്ചത്.
ആഘോഷത്തിൽ ആകർഷകമായ ഗെയിമുകളും നടന്നു. ഫൺ ഡേയിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണ പൊതികളും സമ്മാന ഹാമ്പറുകളും വിതരണം ചെയ്തു.
സ്ത്രീകളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം പരിപാടികളിലൂടെ ഐസിആർഎഫ് വിമൻസ് ഫോറം പരിശ്രമിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഐസിആർഎഫ് വിമൻസ് ഫോറത്തെ 32225044 / 39587681 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.