മനാമ: നീണ്ട പതിനാല് വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്ന തൃശ്ശൂർ ഹിൽപ്പാടി കൂട്ടാല സ്വദേശിനി സുമിത സുന്ദരനാണ് (46) ബഹ്റൈനിൽ നിര്യാതയായത്.കഴിഞ്ഞ രണ്ട് മാസമായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മേലേടത്ത് തെക്കേടത്ത് സുന്ദരൻ ,കമലം ദമ്പതികളുടെ മകളാണ്. ശബരിനാഥ്, ശരൺ എന്നിവർ മക്കളാണ്
ബഹ്റൈനിലെ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് പ്രവർത്തകർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് സുമിതയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.