കേരള കാത്തലിക്ക് അസോസിയേഷൻ സംഘടിപ്പിച്ച കെ സി എ- ബി എഫ് സി 4എ സൈഡ് വോളിബാൾ ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഇന്റർലോക്ക് മെയിന്റനൻസ് കമ്പനി ടീം കെസി എ ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് വിജയിച്ചു ടൂർണമെന്റിൽ ജേതാക്കളായി.
സ്കോർ : 19-25, 25-13,15-9.
ബെസ്റ്റ് അറ്റാക്കറായി കെസിഎ ടീമിന്റെ അനൂപിനെയും ബെസ്റ്റ് സെറ്ററായി ഇന്റർലോക്ക് മെയിന്റനൻസ് ടീമിന്റെ അമലിനെയും തെരഞ്ഞെടുത്തു.ബെസ്റ്റ് സർവീസിന് സിൻജ് ഫ്രണ്ട്സ് ടീമിന്റെ സിബിൻ അർഹനായി.
ബെസ്റ്റ് ഓൾറൗണ്ടറായി ഇന്റർലോക്ക് മെയിന്റനൻസ് ടീമിന്റെ ആസിഫ് തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിസിപ്ലിൻഡ് പ്ലെയർ അവാർഡിന് റിഫാ ടീമിന്റെ ഹഫീലിനും , പ്ലേയർ ഓഫ് ദി ടൂർണമെന്റ് അവാർഡ് ഇന്റർലോക്ക് മെയിന്റനൻസ് ടീമിന്റെ രാജുവും കരസ്ഥമാക്കി. ഫയർ പ്ലേ ടീം അവാർഡിന് ടീം സിൻജ് ഫ്രണ്ട്‌സ് അർഹരായി.
ടൂർണ്ണമെന്റ് കൺവീനർ റെയിസൺ മാത്യു, വൈസ് കൺവീനർ ജയകുമാർ, കോഡിനേറ്റർ അനൂപ്,
കമ്മിറ്റി അംഗങ്ങളായ റോയ് സി ആന്റണി, റോയ് ജോസഫ് എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.
തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, മറ്റ് വിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു. ബി എഫ് സി ടൈറ്റിൽ സ്പോൺസർ ആയ ടൂർണമെന്റിന്റെ മറ്റു സ്പോൺസർസമാർ ഫ്യൂഷൻ റെസ്റ്റാറന്റ് , വീക്ക് ഏൻഡ് കൺസ്ട്രക്ഷൻ , മീഡിയ ലൈവ് ബഹ്‌റൈൻ , ഫ്ലവേഴ്സ് റെസ്റ്റാറന്റ് , അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവരാണ്.









