മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു വരുന്ന കേരളോത്സവം 2025 പെയിന്റിംഗ് ,പെൻസിൽ ഡ്രോയിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
പെന്‍സില്‍ ഡ്രോയിങ്:
ഒന്നാം സ്ഥാനം: സിത്താര ശ്രീധരൻ, രണ്ടാം സ്ഥാനം:ഹരീഷ് മേനോൻ, മൂന്നാം സ്ഥാനം: ബിജു എം സതീഷ്
പെയിൻറിങ്:
ഒന്നാം സ്ഥാനം: ഹരീഷ് മേനോൻ,രണ്ടാം സ്ഥാനം:ഹീര ജോസഫ്,മൂന്നാം സ്ഥാനം: ബിജു എം സതീഷ്
ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാ–സാംസ്‌കാരിക–സാഹിത്യ വാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി 2000ലാണ് ആദ്യമായി കേരളോത്സവത്തിന് തുടക്കമിട്ടത് സമാജംഅംഗങ്ങൾക്കും 18 വയസ്സ് തികഞ്ഞകുടുംബാംഗങ്ങൾക്കും പങ്കെടുക്കാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന കേരളോത്സവത്തിൽ നിരവധിവ്യക്തിഗത–ഗ്രൂപ്പ് മത്സരങ്ങളാണ് ഇത്തവണയും നടന്നു വരുന്നത്. ഈ മാസം 19ന് തുടക്കമായ കേരളോത്സവത്തിൻ്റെ ഭാഗമായി 1500ൽ അധികം വരുന്നഅംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഹിന്ദോളം, അമൃതവർഷിണി, മേഘമൽഹാർ, നീലാംബരി, ഹംസധ്വനിഎന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ്ഇത്തവണത്തെ പരിപാടികൾ നടന്ന് വരുന്നത്. ഫെബ്രുവരിമാസം അവസാനം വരെ പരിപാടികൾ നീണ്ടുനിൽക്കും.
“എൺപതുകളുടെ ഓളവും എൺപതോളം രുചികളും” എന്നടാഗ് ലൈനിൽ കേരളീയ സമാജത്തിൽ ഇത്തവണ നടന്ന് വരുന്ന കേരളോത്സവത്തിലെ ഏറ്റവും ആകഷണീയമാകുന്ന‘എൺപതോളം.’ എന്ന മെഗാ രുചിമേള ഫെബ്രുവരി21ന്നടക്കുക. ഈ പരിപാടിയിൽ എൺപത്കാലഘട്ടത്തിലെ ഭക്ഷണം ,വസ്ത്ര ധാരണം, സംഗീതം തുടങ്ങിയ വിവിധ മേഖലകളെ പുതിയ തലമുറയ്ക്ക് വളരെ അടുത്ത് പരിചയപ്പെടുവാനും അവസരം ഒരുക്കും വിധത്തിലാണ് നടത്തുക. ഒപ്പം തന്നെ ഇവയുമായി ബന്ധപ്പെട്ട മത്സരങ്ങളും നടക്കും.സമ്മാന ദാനവും നടക്കും.
ആഷ്‌ലി കുര്യൻ ജനറൽ കൺവീനറായും വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജിബിനു എന്നിവർ ജോയിന്റ്കൺവീനർമാരായും, സമാജം സാഹിത്യ വിഭാഗംസെക്രട്ടറിവിനയചന്ദ്രൻ നായർ എക്സ് ഒഫിഷ്യോയായും നയിക്കുന്ന ഇത്തവണത്തെ സംഘാടക സമിതിയിൽ അൻപതോളംഅംഗങ്ങളും ഊർജ്ജ്വസ്വലരായി പ്രവർത്തിച്ച് വരുന്നു.