മനാമ: ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന “തണലാണ് കുടുംബം” എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ സർഗ്ഗസംഗമം സംഘടിപ്പിച്ചു. റഊഫ് കരൂപ്പടന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. സമൂഹത്തിന്റെ കെട്ടുറുപ്പിനും ധാർമികമായ ജീവിത ശൈലിക്കുo കുടുംബ ജീവിതം ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
പിഎം അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ദൈവം നിശ്ചയിച്ച സംവിധാനമാണ് കുടുംബജീവിതം. വിവാഹമാണ് അതിന്റെ അടിസ്ഥാനം. അതൊരു ബലിഷ്ഠമായ കരാറാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായ കുടുബ സംവിധാനത്തെ തകർത്തെറിയാനാണ് ലിബറലിസവും നിരീശ്വരവാദവും നിർമ്മദവാദവും പോലുള്ള ചിന്തകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നൗഷാദ്, ബഷീർ പിഎം, ഫസ്‌ലു റഹ്മാൻ പൊന്നാനി, ഫൈസൽ, ഷെമീർ ,റഹീം, അഹമ്മദ് റഫീഖ് എന്നിവർ ഗാനം ആലപിച്ചു. സുഹൈൽ റഫീഖിന്റെ നേതൃത്വത്തിൽ സംഘഗാനം അവതരിപ്പിച്ചു. സജീർ കുറ്റ്യാടി കവിത പാരായണം നടത്തി.
ശരീഫ് കായണ്ണ അധ്യക്ഷത വഹിച്ച പരിപാടിയിൽ നസീംസബാഹ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് മൂസാ കെ ഹസ്സൻ സമാപന പ്രഭാഷണം നടത്തി. ഷാഹുൽ പരിപാടിഅവതരാകാനായി.