മനാമ: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഭക്ഷണത്തിന് പ്രയാസപ്പെടുന്ന ലേബർ ക്യാമ്പിൽ കഴിയുന്ന നാൽപത്തിരണ്ടോളം വരുന്ന തൊഴിലാളികൾക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈനിൻ്റെ “സ്നേഹസ്പർശം”
എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ വിഖായ അംഗങ്ങളുടെ നേതൃത്വത്തിൽ ആവശ്യമായ ഭക്ഷണ സാധനങ്ങൾ അടങ്ങുന്നത് എത്തിച്ചു നൽകി.
എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, വൈസ് പ്രസിഡണ്ട് സജീർ പന്തക്കൽ ഓർഗനൈസിംഗ് സെക്രട്ടറി മോനു മുഹമ്മദ് ,വിഖായ അംഗങ്ങളായ അബ്ദുൽ റൗഫ്,ഫിർദൗസ്,ജസീർ വാരം , സാലിഹ് കുറ്റ്യാടി എന്നിവർ വിതരണങ്ങൾക്ക് നേത്വത്യം നൽകി









