മനാമ: ഇന്നലെ ആറാദിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്ന സംഭവത്തിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 66 വയസ്സുള്ള ബഹ്‌റൈൻ സ്വദേശിയായ അലി അബ്ദുള്ള അലി അൽ ഹമീദിൻ്റെ മൃതദേഹം കണ്ടെടുത്തു, ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി, കെട്ടിട അവ ശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തന പുരോഗമിക്കുകയാണ്.
ബഹ്റൈനിലെ അറാദ് സീഫ് മാളിന് സമീപമമുള്ള റസ്‌റ്റോറൻ്റിലെ ഗ്യാസ് സിലണ്ടർ ഇന്നലെ വൈകിട്ട് ഏഴരയോടെ പൊട്ടിത്തെറിച്ച് ഇരു നില കെട്ടിടം തകർന്നാണ് അപകടം സംഭിച്ചത്. സംഭവത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബംഗ്ലാദേശ് സ്വദേശിയായ ഷൈമോൾ ചന്ദ്ര ഷിൽ മോനീന്ദ്ര ചന്ദ്ര ഷിൽ (42) ഇന്നലെ തന്നെ മരിച്ചിരുന്നു.
അപകട സ്ഥലത്ത് നിന്നും രണ്ടു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.അപകടവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾക്ക് പരുക്ക് പറ്റിയിരുന്നു.ഇവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.സംഭവസ്ഥലത്ത് ഏഴ് വാഹനങ്ങളുമായി മുപ്പത്തിയെട്ടോളം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും,നിരവധി പോലീസുകാരും രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.തകർന്ന കെട്ടിടത്തിൻ്റെ ഉടമയെ അധികൃതർ ഇന്നലെത്തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.









