മനാമ: ബഹ്‌റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്‌മ ഹർക്വിലിയ വിരുന്ന് 2K25 സീസൺ-2 സ്നേഹ സഘമം മുഹറഖ് റാഷിദ് അൽ സയാനി മജ്ലിസ് ഹാളിൽ പൊതു പരിപാടിയോടെ നടന്നു.
ഹർക്വിലിയ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ എം.കെ അബ്ദുൾ റഹ്മാൻ ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു പരിപാടി സംഘാടകസമിതി കൺവീനർ ഖലീൽ ആലംപാടി സ്വാഗതം പറഞ്ഞു.
ഇന്ത്യൻ സ്കൂൾവൈസ് ചെയർമാൻ ഡോ,മുഹമ്മദ് ഫൈസൽ ഉൽഘാടനംചെയ്തു,ബഹ്റൈനിലെ വിവിധ സാമൂഹ്യ സംഘടനകളളെ പ്രതിനിതീകരിച്ച് നേതാകളായ സുബൈർ കണ്ണൂർ ,ഷംസുദ്ധീൻ വെള്ളി കുളങ്ങര,സലിം തളങ്കര,ചെമ്പൻ ജലാൽ,മണിമാങ്ങാട് ,സുനിൽകുമാർ,കെ ടി സലീം,അസൈനാർ കളത്തിങ്കൽ,കെ പി മുസ്തഫ അഹമ്മദ് കബീർ ,പി കെ ഹാരിസ് റിയാസ് പട്ള എന്നിവർ വേദിയിൽ സംസാരിച്ചു,
കൈ മുട്ടി പാട്ട്, ഒപ്പന, നാടൻ പാട്ട്, കമ്പ വലി മത്സരം, കുട്ടികൾക്ക് ഫൺ ഗെയിം, തുടങ്ങിയ വിവിധ തരം കലാപരിപടികളാൽ നിറഞ്ഞ പ്രസ്തുത സദസ്സിൽ കുടി വെള്ളം വിതരണ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട സീനിയർ പ്രവർത്തകരെ ആദരിച്ചു, സ്വീറ്റ് വാട്ടർ കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഫണ്ട് ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ഷാഫി പാറക്കട്ടയിൽ നിന്ന് സുലൈമാൻ തളങ്കര സ്വീകരിച്ചു. ടീം ഹർക്വി ലിയ മെമ്പർമാരായ മൊയ്തു ടി പി,ഷാഫി.സിദ്ധീക്ക് അബ്ദുള്ള റൗഫ് മജീദ് ഷുകൂർ മജീദ് ബുഡ് മുനീർ ടി.പി. ഹനീഫ ബഷീർഹൂറ ഹാരിസ് ലുക്ക്മാൻഇക്ബാൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി കേഡിനേററർ റസ്സാക്ക് വിദ്യാനഗർ പരിപാടി നിയന്ത്രിച്ചു ഷാഫി ബടകൻ നന്ദി പറഞ്ഞു









