മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ സമാജം കുടുംബാഗങ്ങൾക്കായി ഒരുതിയിരിക്കുന്ന “കേരളോത്സവം 2025” ന്റെ ഭാഗമായുള്ള പുരുഷൻമാരുടെയും വനിതകളുടെയും കവിതാലാപന മത്സരഫലങ്ങൾ പ്രഖ്യാപിച്ചു.
മലയാളം കവിതാലാപനം: വനിതകൾ
ഒന്നാം സ്ഥാനം – രമ്യ പ്രമോദ്
രണ്ടാം സ്ഥാനം – സ്മിത സന്തോഷ്
മൂന്നാം സ്ഥാനം – പ്രീത ഗോപൻ

മലയാളം കവിതാലാപനം: പുരുഷന്മാർ
ഒന്നാം സ്ഥാനം – ഷിബു ജോൺ
രണ്ടാം സ്ഥാനം – ആദിത് സുധീർ മേനോൻ
മൂന്നാം സ്ഥാനം – ബിജു എം. സതീഷ്

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായുള്ള വനിതകളുടെ ഫിലിം സോങ്, ലൈറ്റ് മ്യൂസിക്, പുരുഷന്മാരുടെ ഫിലിം സോങ്, ലൈറ്റ് മ്യൂസിക്, ഇംഗ്ലീഷ് പ്രസംഗം തുടങ്ങിയ മത്സരങ്ങൾ പതിനാലാം തിയ്യതി, വെള്ളിയാഴ്ച സമാജം പി . വി. ആർ, ബാബുരാജ് ഹാളുകളിലായി നടക്കും. മുൻപ് നടന്ന മത്സരങ്ങളുടെ കൂടുതൽ ഫലങ്ങൾ കഴിഞ്ഞ ദിവസ്സങ്ങളിൽ പ്രഖ്യാപിച്ചിരുന്നു
കേരളോത്സവത്തിലെ ഏറ്റവും ആകഷണീയമാകുന്ന‘എൺപതോളം.’ എന്ന മെഗാരുചിമേളഫെബ്രുവരി 21ന് നടക്കും. ഈ പരിപാടിയിൽ എൺപത്കാലഘട്ടത്തിലെ ഭക്ഷണം ,വസ്ത്ര ധാരണം, സംഗീതം തുടങ്ങിയ വിവിധ മേഖലകളെ പുതിയ തലമുറയ്ക്ക് വളരെ അടുത്ത് പരിചയപ്പെടുവാനും അവസരം ഒരുക്കും വിധത്തിലാണ് നടത്തുക. ഒപ്പം തന്നെ ഇവയുമായി ബന്ധപ്പെട്ട മത്സരങ്ങളും നടക്കും.സമ്മാന ദാനവും നടക്കും.
ആഷ്‌ലി കുര്യൻ ജനറൽ കൺവീനറായും വിപിൻ മോഹൻ, ശ്രീവിദ്യ വിനോദ്, സിജിബിനുഎന്നിവർജോയിന്റ്കൺവീനർമാരായും, സമാജംസാഹിത്യവിഭാഗംസെക്രട്ടറിവിനയചന്ദ്രൻ നായർഎക്സ്ഒഫിഷ്യോയായും നയിക്കുന്ന ഇത്തവണത്തെസംഘാടകസമിതിയിൽ അൻപതോളംഅംഗങ്ങളും ഊർജ്ജ്വസ്വലരായി പ്രവർത്തിച്ച് വരുന്നു.









