മനാമ: മനാമ ശ്രീകൃഷ്ണക്ഷേത്രത്തിലെ ടി.എച്ച്.എം .സി ഹാളിൽ ഈ വർഷത്തെ മഹാശിവ രാത്രിയോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകൾ ഈ മാസം 21 ന് വെള്ളിയാഴ്ച നടത്തും.
രാവിലെ 5 മണിക്ക് മഹാഗണപതി ഹോമം, 5 .30 മുതൽ ധാര,7 ന് മഹാ മൃത്യുഞ്ജയ ഹോമം, 8.30 ന് ഭഗവതി സേവ എന്നിവയും നടക്കും. തുടർന്ന് ശിവരാത്രി സന്ദേശം,ശിവനാമ കീർത്തനങ്ങൾ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 .30 ന് മഹാ ആരതിയോടെ ചടങ്ങുകൾ സമാപമാകും.
തന്ത്ര വിദ്യാ പീഠം വർക്കിങ് പ്രസിഡണ്ട് ധർമ്മചാര്യ സഭാ ജനറൽ സെക്രട്ടറി ,വൈദിക വിജ്ഞാന കേന്ദ്രം ഡയറക്ടർ ബോർഡ് അംഗവും പ്രശസ്ത താന്ത്രികാചാര്യനുമായ ബ്രഹ്മശ്രീ മുല്ലപള്ളി കൃഷ്ണൻ നമ്പൂതിരി ഗണപതി ഹോമം , മൃത്യുഞ്ജയ ഹോമം തുടങ്ങിയ പ്രധാന ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് മഹാശിവരാത്രി ആഘോഷ സമിതി അറിയിപ്പിലൂടെ വ്യക്തമാക്കി.