മനാമ: ഗ്ലോബൽ എൻ. ആർ. ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററും അൽഹിലാൽ മനാമ സെൻട്രലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നാനൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 15 ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കും.
പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായ ഫസൽ ഭായ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ എൻ. ആർ. ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ അൽഹിലാൽ ഹോസ്പിറ്റലിന് വേണ്ടി നൗഫൽ ഫറോഖ് കിഷോർ മംഗലാപുരം എന്നിവർ ആശംസകളറിയിക്കുകയും സംഘടനാ രക്ഷാധികാരിയായ സലീന റാഫിയിൽ നിന് അൽഹിലാലിന് വേണ്ടി മെമൻ്റോ ഏറ്റുവാങ്ങുകയും ചെയ്തു.
അൽഹിലാൽ മെഡിക്കൽ സെന്റർ ഡോക്ടേഴ്‌സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സഹായകമായി ഗ്ലോബൽ എൻ. ആർ.ഐ ബഹ്റൈൻ ചാപ്റ്റർ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ്, വനിതാ വിഭാഗം കോർഡിനേറ്റർ ഷംന ഫവാസ്ൻ്റെ നേതൃത്വത്തിൽ എല്ലാ പ്രവർത്തകരും ക്യാമ്പ് വിജയകരമാക്കുവാൻ പ്രയത്നിച്ചു. നെസ്റ്റ്ലേ ഗ്രൂപ്പ് – ബിക്കോ പ്രതിനിധി നിതിൻ കണ്ണൂർ എന്നിവർ സന്നിഹിതരായ യോഗത്തിൽ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ ജാഷിദ് മഞ്ചേരി നന്ദി അറിയിച്ചു.









