മനാമ: കെഎംസിസി ബഹ്‌റൈൻ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെഎംസിസിയിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽനിന്ന് മെമ്പർഷിപ് എടുത്ത മെമ്പർമാരുടെ കൗൺസിൽ മീറ്റിൽ വെച്ചാണ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നത്.പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികളായി റിയാസ് അച്ചിപ്ര( പ്രസിഡന്റ് ) മുഹമ്മദ് അക്ബർ (ജനറൽ സെക്രട്ടറി)നബീൽ മുഹമ്മദ് കോട്ടയിൽ ( ട്രഷറർ ) മുഹമ്മദ് അൻവർ സി.പി തൂത(ഓർഗനൈസിങ് സെക്രട്ടറി) ഉസ്മാൻ കൂരിയാടാൻ, മുഹമ്മദ് ജുനൈദ് പി, അബ്ദുൽ റസാഖ് വി.കെ താഴെക്കോട്, മുഹമ്മദ് അലി പാലൂർ(വൈസ് പ്രസിഡന്റുമാർ) അജ്മൽ കട്ടുപ്പാറ, മുഹമ്മദ് യൂനസ് പച്ചീരി, അബ്ദുള്ള കട്ടുപാറ, മുഹമ്മദ് സലീം കെ(ജോയിന്റ് സെക്രട്ടറിമാർ )എന്നിവരെ തെരെഞ്ഞെടുത്തു .കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഇഖ്‌ബാൽ താനൂർ അധ്യക്ഷനായ ചടങ്ങ് വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘടനം ചെയ്തു.
ബഹ്‌റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. കെഎംസിസി സംസ്ഥാന ട്രഷറർ കെ.പി മുസ്തഫ,മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, ഓർഗനൈസിങ് സെക്രട്ടറി വി. കെ റിയാസ് എന്നിവർ ആശംസകൾ അറിയിച്ചു . മലപ്പുറം ജില്ലാ ഭാരവാഹികളായ ഉമ്മർ കൂട്ടിലങ്ങാടി, മുഹമ്മദ് മഹ്‌റൂഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ശിഹാബ് പൊന്നാനി, മുജീബ് മേൽമുറി ,ഷഹീൻ, മൊയ്‌ദീൻ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. റിയാസ് അച്ചിപ്ര സ്വാഗതവും മുഹമ്മദ് നബീൽ കോട്ടയിൽ നന്ദിയും പറഞ്ഞു.