മനാമ: ബഹ്‌റൈനിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഹാർട്ട് ബഹ്‌റൈൻ എന്ന സൗഹൃദ കൂട്ടായ്മ അവരുടെ ഏഴാം വാർഷികം വളരെ വിപുലമായി ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സെഗയ ഹാളിൽ വെച്ചു ആഘോഷിച്ചു.ബഹ്‌റൈൻ പാർലമെന്റ് സ്പീക്കർ ശ്രീ അഹ്‌മദ് ക്വരാട്ട ആയിരുന്നു മുഖ്യ അതിഥിയായി.
ബഹ്‌റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ ശ്രീ ഫ്രാൻസിസ് കൈതരത് ആശംസകൾ അറിയിക്കുകയു, ഹാർട്ട് ഭാരവാഹി ആയ ശ്രീ വിജു രവീന്ദ്രൻ സ്വാഗതവും ശ്രീ കാസിം കല്ലായി ആദ്യക്ഷനും ഷീഭാ സുനിൽ കുമാർ നന്ദിയും രേഖ പെടുത്തി.
വർണ്ണാഭമായ ചടങ്ങിൽ ഹാർട്ട് ഫെസ്റ്റിനു കുട്ടികളെ ഡാൻസ് പരിശീലിപ്പിച്ച ടീച്ചേഴ്സിനും, പ്രോഗ്രാം കോർഡിനേറ്റെഴ്സിനും മുഖ്യ അഥിതികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
മുഖ്യ അഥിതി ആയ ശ്രീ. അഹ്‌മദ് ക്വരാറ്റ പരിപാടികൾ നന്നായി ആസ്വദിച്ചു എന്ന് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രത്യേകമായി കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും നൃത്ത ഇനങ്ങൾ തന്നെ ഏറെ സന്തോഷിപ്പിച്ചു എന്നു എടുത്തു പറയുകയും ചെയ്തു
വൈകുന്നേരം 4 മണിക്ക് ഗ്രൂപ്പ് അംഗങ്ങളുടെ ഫാഷൻ ഷോ യോടുകൂടി ആരംഭിച്ച കലാസന്ധ്യ ബികെസ്, വേം മാം ടൈറ്റിൽ വിന്നർ സൗമ്യ സജിത്തിന്റെയും സാത്വിക സജിത്തിന്റെയും പ്രകടനം കൊണ്ട് അവിസ്മരണീയമാക്കുകയും കാണികളുടെ കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു.
ഹാർട്ട്അംഗങ്ങൾ ഉൾപ്പെട്ട ടീം സ്വസ്തി അവതരിപ്പിച്ച ക്ഷണിക്കപ്പെടാത്ത അഥിതി എന്ന രംഗാവിഷ്‌കരത്തിലൂടെ സദസിനെ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച കേരളജനതയുടെ വേദനയിലേയ്ക്ക് കൊണ്ടുപോയി.
7 മണിക്ക് നടന്ന ഔദ്യോഗിക ചടങ്ങിലേയ്ക്ക് സോപാനം വാദ്യകലാ സംഘത്തിന്റെ ചെണ്ടമേളത്തിന്റെയുംഹാർട്ടിലെ കൊച്ചുകുട്ടികളുടെ താലപ്പൊലിയുടെയും അകമ്പടിയോടെ വിശിഷ്ട അഥിതികളെ വേദിയിലേയ്ക്ക് വരവേറ്റത് വ്യത്യസ്തമായ അനുഭവമായി മാറി.
ആളുകളുടെ പങ്കാളിത്തം കൊണ്ടും, ശ്രീ സാബുവിന്റെ നേതൃത്വത്തിൽ രാഹുൽ, ദിവ്യ, സൗമ്യ എന്നിവരുടെ അവതരണ മികവ് കൊണ്ടും ഹാർട്ട് ഫെസ്റ്റ് ശ്രെദ്ധേയമായി.
സംഘാടക മികവിന്റെ മികച്ച ഉദാഹരണമായി മാറിയ ഹാർട്ട് ഫെസ്റ്റ് 2025 ഹാർട്ടിന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു നാഴികക്കല്ലായി മാറിക്കഴിഞ്ഞു.