മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ ഫെബ്രുവരി 13 ന് വ്യാഴാഴ്ച കുടുംബ സംഗമവുംബാർബിക്യൂ നൈറ്റും സാക്കിറിലെ ഡിസേർട്ട് ക്യാമ്പിൽ വച്ചു അതിവിപുലമായി ആഘോഷിച്ചു.
വൈകിട്ട് 8 മണിയോടെ തുടങ്ങിയ പരിപാടി പുലർച്ചെ 4 മണിയോടെയാണ് അവസാനിച്ചത്. ലൈവ് കുക്കിംഗ്, ഗ്രിൽഡ് ഡിന്നർ, വിവിധയിനം ഗെയിംസുകൾ, ക്യാമ്പ്ഫയർ ഒക്കെ അടങ്ങിയതായിരുന്നു പരിപാടി. ഈ കുടുംബസംഗമം വിജയിപ്പിക്കാൻ പ്രയത്നിച്ച പ്രോഗ്രാം കൺവീനർമാരായ അസോസിയേഷന്റെ അസിസ്റ്റന്റ് സെക്രട്ടറി കൂടി ആയ മിൾട്ടൻ റോയ് ബെന്നിറ്റിനെയും വിനോദ് ആറ്റിങ്ങലിനെയും (എന്റർടൈൻമെന്റ് സെക്രട്ടറി) ബെൻസി ഗനിയുഡിയെയും (മെമ്പർഷിപ് സെക്രട്ടറി) അനന്തപുരി അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ശ്രീ. സന്തോഷ് ബാബു പ്രശംസിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും പ്രസിഡന്റ് ശ്രീ. ദിലീപ് കുമാർ നന്ദി അറിയിച്ചതോടൊപ്പം തുടർന്നും ഇതുപോലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും പറഞ്ഞു.