മനാമ: തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ മെമ്പർഷിപ്പ് കാമ്പയിന് ശേഷം നടന്ന റിഫ വാർഷിക കൗൺസിൽ ശംസുദ്ധീൻ സുഹ് രിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ എഡ്യൂക്കേഷനൽ സെക്രട്ടറി റഫീഖ് ലത്തീഫി ഉദ്ഘാടനം ചെയ്തു
ശംസുദ്ധീൻ സുഹ് രി (പ്രസിഡണ്ട്), സുൽഫിക്കർ അലി അയിരൂർ ( ജനറൽ സിക്രടറി,) ഇർഷാദ് ആറാട്ടുപുഴ (ഫിനാൻസ് സിക്രട്ടറി) എന്നിവരാണ് റിഫ റീജിയൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ .
ഡെപ്യൂട്ടി പ്രസിഡണ്ടു മാരായി പി.എം അബ്ദുസ്സലാം മുസ്‌ലിയാർ, ഉമ്മർഹാജി പെരുമ്പടപ്പ്, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ എന്നിവരെയും സിക്രട്ടറിമാരായി അബ്ദുൽ ജലീൽ (ഓർഗനൈസിംഗ് & ട്രൈനിംഗ്), ആഷിഫ് നന്തി (അഡ്മിനിസ്ട്രേഷൻ &.ഐ.ടി), സുഫൈർ സഖാഫി അൽ ഫലാഹി ( പി.ആർ & മീഡിയ ), അഫ്സൽഎറണാകുളം ( വുമൺ.എം പവർമെന്റ് ), നാസർ തിക്കോടി (തസ്കിയ ),ലുക്മാനുൽ ഹകീം ( ഹാർമണി & എമിനൻസി), അലവി സൈനി ( മോറൽ എജ്യുക്കേഷൻ ), താരീഖ് അൻവർ പൂനൂർ ( നോളജ് ), സിദ്ധീഖ് ഹാജി കണ്ണപുരം ( പബ്ലിക്കേഷൻ ),ഉസ്മാൻ സുലൈമാൻ ( വെൽഫെയർ & സർവ്വീസ് ), നൗഫൽ കരുനാഗപ്പള്ളി
(എകണോമിക് ) എന്നിവരെയും തിരെഞ്ഞടുത്തു.
റിഫ സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ അതാത് സമിതി സെക്രട്ടറിമാർ വാർഷിക പ്രവര്‍ത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഐ.സി. എഫ്. നാഷനൽ ദഅവാ പ്രസിഡണ്ട് അബൂബക്കർ ലത്തീഫി നടമ്മൽ പൊയിൽ, നാഷണൽ വെൽഫെയർ സെക്രട്ടറി നൗഫൽ മയ്യേരി എന്നിവർ പുന:സംഘടന നടപടികൾക്ക് നേതൃത്വം നൽകി.നാഷണൽ കാബിനറ്റ് അംഗങ്ങളായ സുലൈമാൻ ഹാജി,മുസ്തഫ ഹാജി കണ്ണപുരം എന്നിവർ കൗണ്സിലിന് ആശംസയർപ്പിച്ചു. സുൽഫിക്കർ അലി അയിരൂർ സ്വാഗതവും ഇ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.