
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യക്ഷ പ്രസംഗം നടത്തിയ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, കുട്ടികളുടെ പങ്കാളിത്തത്തെയും സമർപ്പണത്തെയും ഉത്സാഹത്തെയും അഭിനന്ദിച്ചു.റിഫ ടീമിന്റെ മികവുറ്റ പ്രകടനത്തിന് സെക്രട്ടറി വി. രാജപാണ്ഡ്യൻ അഭിനന്ദന പ്രസംഗം നടത്തി. ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി അറിയിച്ചു. പ്രൈമറി, കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ നിറപ്പകിട്ടാർന്ന സാംസ്കാരിക പ്രകടനങ്ങളോടെ പരിപാടികൾ ശ്രദ്ധേയമായി. അവതാരകരായ ടെസ്സ പിക്കോ, മിസ്ബ ഉൽ ഹഖ്, അബ്ദുർ റഹ്മാൻ, ക്രതിക വിജയ്, ജോൺ സിജോ എന്നിവർ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. ഹെഡ് ബോയ് ജെഫ് ജോർജ്, ഹെഡ് ഗേൾ നൂറ റഹ്മത്തലി എന്നിവർ നന്ദി പറഞ്ഞു.
ഈ വർഷത്തെ ജൂനിയർ കാമ്പസ് വാർഷിക ദിനം ഒരു മികച്ച വിജയമായി കലാശിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വിആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സജീവമായി പങ്കെടുത്ത കുട്ടികളെയും വാർഷിക ദിനം വർണ്ണാഭമായ രീതിയിൽ സംഘടിപ്പിക്കുന്നതിൽ അധ്യാപകർ പ്രകടിപ്പിച്ച ടീം സ്പിരിറ്റിനെയും അഭിനന്ദിച്ചു.