Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഗൃഹാതുരത്വമുണർത്തുന്ന കേരളത്തിന്റെ 80-കളുടെ പുനരാവിഷ്കാരം; ‘എൺപതോളം’ ഫെബ്രുവരി 21ന് ബഹ്റൈൻ കേരളീയ സമാജത്തിൽ.

by News Desk
February 19, 2025
in BAHRAIN
ഗൃഹാതുരത്വമുണർത്തുന്ന കേരളത്തിന്റെ 80-കളുടെ പുനരാവിഷ്കാരം; ‘എൺപതോളം’ ഫെബ്രുവരി 21ന് ബഹ്റൈൻ കേരളീയ സമാജത്തിൽ.

മനാമ: മലയാളത്തിന്റെ എൺപതുകൾ ആഘോഷമാക്കി ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന ‘എൺപതോളം…’ എന്ന രുചിമേള ഫെബ്രുവരി 21ന് വെള്ളിയാഴ്ച സമാജം ഡി. ജെ. ഹാളിൽ അരങ്ങേറും. 80 കൾ എന്ന പ്രമേയത്തിൽ തന്നെ മുഖ്യ ആകർഷണമാക്കിക്കൊണ്ടുള്ള പരിപാടിയിൽ ഗൃഹാതുരത്വമുണർത്തുന്ന പഴയകാല വസ്ത്രരീതിയും സ്റ്റാളുകളും പാട്ടുകളും ഫ്ലാഷ് മോബും അങ്ങനെ വിളമ്പുന്ന ഭക്ഷണമൊഴികെ എല്ലാം എൺപതുകളുടെ കെട്ടിലും മട്ടിലുമാക്കികൊണ്ട് ബഹ്‌റൈനിലെ മലയാളി പ്രവാസ സമൂഹത്തിനു ഒരു പുത്തൻ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് സമാജം എന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

കേരളീയ സമാജത്തിൽ കഴിഞ്ഞ ഒരുമാസമായി നടന്നു വരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ രുചിമേളയുടെ ടാഗ്‌ലൈൻ തന്നെ ‘എൺപതുകളുടെ ഓളവും എൺപതോളം രുചികളും…’ എന്നതാണ്. തിരക്കുപിടിച്ച പ്രവാസജീവിതത്തിനിടക്ക് നമ്മുടെ നാടിന്റെ ഗതകാലസ്മരണകൾ ആഘോഷിക്കാൻ ഒരു ദിവസ്സം സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് സമാജം സാഹിത്യ വിഭാഗം സെക്രട്ടറിയും കേരളോത്സവം എക്സ് ഒഫിഷ്യോയുമായ വിനയചന്ദ്രൻ നായർ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അംഗങ്ങൾ അഞ്ചു വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞു പരസ്പരം മത്സരങ്ങളിൽ ഏർപ്പെടുന്ന കേരളോത്സവത്തിന്റെ ഭാഗമായതിനാൽ തന്നെ എൺപതോളവും കണ്ണുകൾക്ക് പഴമയുടെ ദൃശ്യശ്രാവ്യ വിരുന്നൊരുക്കും എന്നതിൽ സംശയമില്ല എന്ന കേരളോത്സവം 2025 ജനറൽ കൺവീനർ ആഷ്ലി കുരിയൻ മഞ്ഞില അറിയിച്ചു. ബഹ്‌റൈനിലെ മലയാളി പൊതുസമൂഹത്തെ മുഴുവൻ ഈ പരിപാടി ആസ്വദിക്കാൻ 80 കളിലെ വേഷത്തിൽ തന്നെ സമാജത്തിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഫൺ ഗെയിംസ്, സർപ്രൈസ് ഗിഫ്റ്റുകൾ, 80 കളിലെ വസ്ത്രത്തിൽ വരുന്നവർക്ക് സമ്മാനങ്ങൾ എന്നിങ്ങനെ ഒരുപാട് ആകർഷണങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 6 മണിമുതൽ 11 മണിവരെയാണ് രുചിമേള നടക്കുക.

കഴിഞ്ഞ രണ്ടാഴ്ചയോളമായി കേരളോത്സവത്തിന്റെ വിവിധ ഹൗസുകൾ പരിപാടി വർണ്ണാഭമാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഗൾഫിലെ മലയാളി പ്രവാസി സാമൂഹത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യ പരിപാടി എന്ന നിലക്ക് വൻപിച്ച ജനപങ്കാളിത്തവയും സംഘാടകർ പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്റെ‘ തണലാണ് കുടുംബം ക്യാംപയിനിൽ ’കപ്പിൾസ് മീറ്റ് സംഘടിപ്പിച്ചു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്റെ‘ തണലാണ് കുടുംബം ക്യാംപയിനിൽ ’കപ്പിൾസ് മീറ്റ് സംഘടിപ്പിച്ചു

ഏഴ് വർഷങ്ങൾക്ക് ശേഷം പ്രവാസി നാട്ടിലേക്ക് മടങ്ങി; തുണയായത് ടീം വെൽകെയർ

ഏഴ് വർഷങ്ങൾക്ക് ശേഷം പ്രവാസി നാട്ടിലേക്ക് മടങ്ങി; തുണയായത് ടീം വെൽകെയർ

ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ച് എസ്.എൻ.സി.എസ്  “കൂട്ട നടത്തം” സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ച് എസ്.എൻ.സി.എസ് "കൂട്ട നടത്തം" സംഘടിപ്പിക്കുന്നു

Recent Posts

  • “പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല”, ട്രംപിന്റെ താല്പര്യമാണ് അവര്‍ക്ക് വലുത്, അമേരിക്കക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവർ ഒന്നും സംസാരിക്കില്ല, മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, അല്ലാതെ ഒരു വശത്തേക്ക് മാത്രം ചായ്‌വ് കാണിക്കുന്നവരാകരുത്- ഇറാന്‍ വക്താവ്
  • പ്രണയം നടിച്ച് ജിം നവീകരിക്കാനെന്ന പേരിൽ 65 ലക്ഷം തട്ടി, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി!! റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കം പരാതിയുമായി പ്രവാസി യുവതി
  • മുഖ്യമന്ത്രി ചർച്ചയിൽ മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്!! ചെന്നിത്തലയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ടില്ല, മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ആ തീരുമാനം എല്ലാവരും അംഗീകരിക്കും, പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നം? പവർക്കട്ട് ഒരു യാഥാർഥ്യം- സണ്ണി ജോസഫ്
  • ഇനി മുതൽ പറയാതെയല്ല പറഞ്ഞുകൊണ്ടുതന്നെ വൈദ്യുതി മുടങ്ങും!! വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ല, 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും, സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കും- കെഎസ്ഇബി
  • 10 വർഷം മുൻപ് കേരളത്തിൽ ആദ്യമായി വ്യോ​മമാർ​ഗം ഹൃദയമെത്തിച്ച് ജീവൻ തിരിച്ചുപിടിച്ച ഹൃദയം നിലച്ചു, മാത്യു അച്ചാടന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.