മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘ തണലാണ് കുടുംബം ’ എന്ന ക്യാംപയിനിന്റെ ഭാഗമായി റിഫ ഏരിയ കപ്പിൾസ് മീറ്റ് സംഘടിപ്പിച്ചു.
ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അലി അഷ്‌റഫ് കപ്പിൾസുമായി സംവദിച്ചു. കെട്ടുറുപ്പുള്ള കുടുംബങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നത് നമ്മുടെ സമൂഹത്തെ ബാധിച്ച ഗുരുതരമായ വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.
ജീവിത പങ്കാളികൾ പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കണം. മക്കൾക്ക് റോൾ മോഡലുകളായി ഉയർന്ന ധാർമികത ജീവിതത്തിൽ പുലർത്തിയാൽ കുടുംബം മനോഹരമാകുന്ന കാഴ്ച കാണാം. വീടകങ്ങളിൽ ഉണ്ടായികൊണ്ടിരിക്കുന്ന കുടുംബ പ്രശ്‍നങ്ങൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് അവരുടെ മക്കളെയാണെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉബൈസ് പ്രാർത്ഥന നിർവഹിച്ചു. അഹമ്മദ് റഫീഖ് സമാപന പ്രസംഗം നടത്തി.
നജാഹ്, ഹാരിസ് അഷ്‌റഫ്, ബഷീർ, സുഹൈൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.