മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേക്ക് മേക്കിങ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.
ട്രീസ ജോണി ആദ്യ സ്ഥാനത്തിനും, അഫ്സാരി നവാസ് രണ്ടാം സ്ഥാനത്തിനും, മർവ്വ സക്കീർ, ലെജു സന്തോഷ്, മിഷേൽ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി.
ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി കോഡിനേറ്റർ മുബീന മൻഷീർ, ജോയിന്റ് കോർഡിനേറ്റർമാരായ മിനി ജോൺസൻ, മാരിയത്ത് അമീർഖാൻ എന്നിവരുടെ നേതൃത്വത്തിൽ അണ്ടലോസ് ഗാർഡനിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ട്രഷറർ ബെൻസി ഗനിയുഡ്,ബാഹിറ അനസ്, നെഹല ഫാസിൽ,ഷീന നൗസൽ,സൗമ്യ ശ്രീകുമാർ,മിനി ജോൺസൺ, ജസീല ജയഫർ എന്നിവർ സമ്മാന വിതരണം നടത്തി.
കേക്ക് മത്സരത്തിലെ വിധികർത്താവ് ആയിരുന്ന തുഷാര പ്രകാശിനുള്ള ഉപഹാരം കോർഡിനേറ്റർ മുബീന മൻഷീർ നൽകി.വനിത വേദി ചാർജ് ഉള്ള ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് അനസ് റഹീം, വനിത വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ അടക്കമുള്ളവർ പങ്കെടുത്തു.