മനാമ : ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ ) റമദാൻ മാസത്തിൽ മാർച്ച് 21 നു ഇഫ്താർ സംഗമം നടത്തുന്നു.സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമത്തിൽ കരുവന്നൂർ നിവാസികളായ പ്രവാസികൾക്ക് പുറമേ, ബഹ്‌റിനിലെ സംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ബി കെ കെ മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ, സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി. എം. പി, ട്രഷറർ ജെൻസിലാൽ എന്നിവർ അറിയിച്ചു.