മനാമ : കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തി വരുന്ന പ്രവാസി /വിധവ പെൻഷൻ അഞ്ചാംഘട്ട വിതരത്തോടെ 2024-2025 വർഷത്തെ വിതരണം പൂർത്തിയായി .
മുൻ ബഹ്‌റൈൻ പ്രവാസികളിൽ നിന്നും നിന്നും തെരഞ്ഞെടുത്ത നൂറോളംഗുണഭോക്താക്കൾക്ക് ഒരു മാസം പോലും മുടങ്ങാതെ ആയിരം രൂപ വീതമാണ് വിതരണം നടത്തിയത് .
ജനുവരി ,ഫെബ്രുവരി,മാർച്ച് മാസത്തെ പെൻഷൻ തുക മൂവായിരം രൂപ വീതമാണ് അഞ്ചാം ഘട്ടത്തിൽ വിതരണം നടത്തിയത്
2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള മാസങ്ങളിലെ പെൻഷൻ അഞ്ച് ഘട്ടങ്ങളിലായാണ് നൽകിയത് ഇതോടെ ഒരു വർഷം മുടക്കവുമില്ലാതെ പെൻഷൻ വിതരണ ചെയ്യാൻ കഴിഞ്ഞെന്ന് സ്നേഹ സ്പർഷം വർക്കിങ് ചെയർമാൻ പി കെ ഇസ്ഹാഖ്,
കൺവീനർ മുനീർ ഒഞ്ചിയവും പറഞ്ഞു
നസീം പേരാമ്പ്ര ,മുഹമ്മദ് ഷാഫി വേളം, റാഫി പയ്യോളി, ഹാഫിസ് വള്ളിക്കാട്, ഫൈസൽ തോലേരി, മുഹമ്മദ് സാബിഖ്,റാഷിദ് പി വി, മുജീബ് റഹ്‌മാൻ,എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്
അഞ്ചാംഘട്ട വിതരണോദ്ഘാടനം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കൗൺസിൽ അംഗം എം എം എസ് ഇബ്രാഹിം നിർവഹിച്ചു .
കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് , ട്രഷറർ സുബൈർ പുളിയാവ് ഓർഗാനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, സി എം കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു