മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ഇഫ്‌താർ അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്റ്റ്രേറ്റർ ശൈഖ്‌മുദഫ്ഫർ അൽമീർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ വരദ പിള്ളൈ, മുസ്റ്റഫകെപി (കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ട്രഷറർ), എബ്രഹാംജോൺ (സാമൂഹിക പ്രവർത്തകൻ), ബിനു കുന്നന്താനം, രാജുകല്ലുമ്പുറം (ഓഐസിസി), അബ്ദുൽ അസീസ് ടിപി, രിസാലുദ്ദീൻ (അൽ മന്നായി സെന്റർ), ഷാനവാസ് (ഫ്രെന്റ്സ്‌സോഷ്യൽ അസോസിയേഷൻ), ഹംസ മേപ്പാടി, നൂറുദ്ദീൻ ഷാഫി(ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), അബ്ദുൽ വാഹിദ് (സമസ്തബഹ്‌റൈൻ), ബഷീർ അമ്പലായി (ബിസിനസ് ഫോറം), ഇസ്‌ഹാഖ് പികെ, ശാഫി വേളം, ബഷീർ മാത്തോട്ടം എന്നീ പ്രമുഖർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്ദുൽമജീദ് തെരുവത്ത്, നഷാദ് പിപി (സ്കൈ) എന്നിവർ അഥിതികളെസ്വീകരിച്ചു. അൽ ഫുർഖാൻ മലയാളം പ്രസിഡന്റ് സൈഫുല്ലഖാസിം ആമുഖ ഭാഷണം നിർവഹിച്ചു. മൂസാ സുല്ലമി റമദാൻസന്ദേശം നടത്തി. അൽ ഫുർഖാൻ മലയാളം ജനറൽ സെക്രട്ടറിസുഹൈൽ മേലടി നന്ദി പ്രകാശിപ്പിച്ചു.









