മനാമ: ഉമ്മുൽ ഹസം : കേരളത്തിന് അകത്തും പുറത്തും നിരവധി ആത്മീയ മജ്‌ലിസുകൾക്ക് നേത്ര്വത്വം നൽകുകയും പ്രവാചക പ്രകീർത്തന കാവ്യമായ ബുർദ ആലാപന മികവുകൊണ്ട് ആയിരക്കണക്കിന് പ്രവാചക പ്രേമികളുടെ മനസ്സ് കീഴടക്കുകയും , കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മഖർ എന്ന സ്ഥാപന വർക്കിംഗ് പ്രസിഡണ്ടും കൂടിയായ ബഹു: സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര തങ്ങൾ ബഹ്‌റൈനിലെത്തി. വിശുദ്ധ റമദാൻ ആത്മവിശുദ്ധിക്ക് എന്ന ശീർഷകത്തിൽ ഐ.സി.എഫ് റമദാൻ കാമ്പയിനും ഐ സി എഫ് ഉമ്മുൽ ഹസം സംഘടിപ്പിക്കുന്ന ബുർദ വാർഷികവും ദുആ സമ്മേളനവും പരിപാടിയിൽ മുഖ്യാഥിതിയാണ് തങ്ങൾ
ഇന്ന് വെള്ളി രാത്രി 9 മണിക്ക് ഉമ്മുൽ ഹസ്സം ബാങ്കോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടി
പി വി എ തങ്ങൾ ആട്ടീരി ഉദ്ഘാടനം നിർവഹിക്കും. സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.