മനാമ : ലബനോനിൽ വച്ച് നടക്കുന്ന പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുവാൻ ബഹ്‌റൈൻ സംഘം പുറപ്പെട്ടു. ലബനോന്റെ തലസ്ഥാനമായ ബൈറൂ ട്ടിലെ അച്ചാനയിൽ ഉള്ള സെന്റ്. മേരിസ് പാത്രിയാർക്കൽ അരമന യിൽ വച്ച് ഇന്ന് ( 25.03.2025, ചൊവ്വ) ലേബനോൻ സമയം വൈകുന്നേരം 5 മണിക്ക് പരിശുദ്ധ പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ ബാവയുടെകാർമികത്വ ത്തിൽ ആകമാന സുറിയാനി സഭയിലെയും, മറ്റ് സഭാ പിതാക്കന്മാരുടെയും സാന്നിധ്യത്തിൽ ആണ് ചടങ്ങ് നടക്കുന്നത്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ വൈദിക ട്രസ്റ്റിയും,ബഹ്‌റൈൻ പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി വെരി. റവ. സ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റീ ജെൻസൺ ജേക്കബ് മണ്ണൂർ, മുൻ സെക്രട്ടറി ആൻസർ പി ഐസക്, മുൻ സഭാ മാനേജിങ് കമ്മറ്റി അംഗം ബിനു കുന്നന്തനം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ലെബനോനിലേക്കു യാത്ര തിരിച്ചു. ലോകമെമ്പാടും ഉള്ള യാക്കോബായ സഭ വിശ്വാസികളുടെ പ്രതിനിധികൾ സ്ഥാനരോഹണ ചടങ്ങിൽ പങ്കെടുക്കും.